ജിദ്ദ: റിയൽ കേരള കാഫ് ലോജിസ്റ്റിക്‌സ് ആൻഡ് ടെലിമണി സൂപ്പർ സെവൻസ് ടൂർണമെന്റ് വെളിയാഴ്‌ച ആരംഭിക്കും. 14 ടീമുകൾ പങ്കെടുക്കുന്ന മത്സരം മൂന്നാഴ്‌ച നീണ്ടുനിൽക്കും. വെള്ളിയാഴ്ച നടക്കുന്ന ഉത്ഘാടന ചടങ്ങിലും മറ്റു ഇടവേള ദിവസങ്ങളിലും വിവിധ കലാപ്രകടനങ്ങൾ ഉണ്ടായിരിക്കും. ജിദ്ദ ഖാലിദ് ബിൻ വലീദിലെ റസൂഖ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക ഫെബ്രുവരി ഏഴ്, 14, 21 തീയതികളിൽ രാത്രി എട്ട് മണിക്കാണ് മത്സരങ്ങൾ നടക്കുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
സീനിയർ വിഭാഗത്തിൽ എട്ടും വെറ്ററൻസ് വിഭാഗത്തിൽ നാലും ഹുനൈയർ വിഭാഗത്തിൽ രണ്ടും ടീമുകളാണ് മത്സര രംഗത്തുണ്ടാവുക. റീം അൽഉല യാംബു എഫ്.സി, ഫൈസലിയ എഫ്.സി, ബ്ലാക്ക്ഹൗക് എഫ്.സി, യെല്ലോ ആർമി, അൽമുഷ്‌റഫ് ട്രേഡിങ്ങ് കമ്പനി ടൗൺ ടീം ശറഫിയ,വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ, ഫോർവാൻ സ്വാൻ എഫ്.സി, അബീർ സലാമത്തക് എഫ്.സി, എന്നീ ടീമുകൾ സീനിയർ വിഭാഗത്തിലും ഹിലാൽ എഫ്.സി, ജിദ്ദ ബ്രദേഴ്സ് എഫ്.സി, സമ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്‌സ്, ഗ്ലൗബ് എഫ്.സി, എന്നീ ടീമുകൾ വെറ്ററൻസ് വിഭാഗത്തിലും മത്സരിക്കും. ജൂനിയർ വിഭാഗത്തിൽ സ്പോർട്ടിങ് യുനൈറ്റഡ്, ടാലന്റ് ടീൻസ് ടീമുകൾ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും
ടൂർണമെന്റിലെ വിജയികൾക്ക് 7000 റിയാലിന്റെ കാശ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3500 റിയാലിന്റെ കാശ് പ്രൈസും ട്രോഫിയും നൽകും. കാണികൾക്ക് നൽകുന്ന കൂപ്പൺ നറുക്കെടുത്ത് സ്‌കൂട്ടർ ഉൾപ്പടെയുള്ള സമ്മാനങ്ങൾ നാട്ടിൽ നൽകുമെന്നും ഭാരവാഹികളറിയിച്ചു.
റിയൽ കേരള ക്ലബ് പ്രസിഡന്റ് ഫിറോസ് ചെറുകോട്, രക്ഷധികാരി യാസർ അറഫാത്ത് മോങ്ങം, ടെലിമണി ജിദ്ദ റീജിണൽ മാനേജർ ഡോ. സൈദ് അൽ മൻസൂരി, ബ്രാഞ്ച് മാനേജർ ഐമൻ ഹാംസി, കാഫ് ലോജിസ്റ്റിക്‌സ് ഡയറക്ടർ ഫൈസൽ പൂന്തല, റീഗൽ ഗ്രൂപ് മാനേജിങ് പാർട്ടണർ ഫാസിൽ കോൽതൊടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു