കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്ററ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനീസ് വിജയനെയാണ് കാണാനില്ലെന്ന് പരാതി കിട്ടിയത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന എസ്‌ഐ അനീഷ് വിജയൻ ഇന്നലെ കോട്ടയം വെസ്‌റ്റ് പോലീസ് സ്റ്റേഷനിൽ ജോലിക്ക് എത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നു എന്നാണ് പരാതി.