വടകര. സൈബര്‍ ആക്രമണത്തില്‍ പുതിയ പ്രതികരണവുമായി വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ ടീച്ചർ. തന്റെതായ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും കെകെ ശൈലജ ടീച്ചർ പറഞ്ഞു. തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിപയ്ക്ക് മുമ്പില്‍ പതറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുമ്പില്‍ പതറുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു. സൈബര്‍ ആക്രമണം തനിക്ക് യാതൊരു പ്രയാസവും ഉണ്ടാക്കിയിട്ടില്ലെന്നും ജനങ്ങൾക്ക് എന്നെ നന്നായി അറിയാമെന്നും അവർ പറഞ്ഞു.
പാനൂര്‍ സ്ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീയതലത്തിലെ പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ശൈലജ ആരോപിച്ചു. പാര്‍ലമെന്റെ തിരഞ്ഞെടുപ്പില്‍ ഒരു പ്രാദേശിക സംഭവം പെരുപ്പിച്ച് കാട്ടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അത് അവരുടെ ആശയദാരിദ്ര്യമാണ് കാണിക്കുന്നതെന്നും ശൈലജ പറഞ്ഞു. പാനൂര്‍ ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് അവർ ആവർത്തിച്ചു