സൗമ്യ വിശ്വനാഥൻ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണം

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രീംകോടതിയില്‍. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികളുടെ ശിക്ഷാ വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തീര്‍പ്പാകും വരെയാണ് ശിക്ഷാ വിധി സ്റ്റേ ചെയ്ത് ജാമ്യം അനുവദിച്ചത്. രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക്ക് എന്നിവരാണ് കേസിലെ പ്രതികൾ. നാല് പ്രതികളും ഇതിനോടകം 14 വർഷവും 9 മാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കേസ് തികളാഴ്ച കോടതി വീണ്ടും പരിഗണിക്കും

Related Articles

- Advertisement -spot_img

Latest Articles