മുംബൈ: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രായപൂർത്തിയാകാത്ത സഹോദരനെതിരെ കേസ്. മുംബൈയിലാണ്സംഭവം.
കുട്ടിയെ ഗർഭംചിത്രം നടത്താൻ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടികൾ ഒരുമിച്ച് ലൈംഗിക സിനിമകൾ കാണാറുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെ സഹോദരൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് കുട്ടി പറഞ്ഞത്. ഒരു വർഷം മുന്നെ ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാസമുറ ക്രമം തെറ്റിയ കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു.
പൊലീസ് പ്രതിയായ സഹോദരനെതിരെ പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.