ഒമാനിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു

മസ്‌കറ്റ്: ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നവാസിൻറെയും റഷ്യയുടെയും മകൾ ജസ ഹയറ (4) യാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. ശക്തമായ പൊടിക്കാറ്റിൽ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.

വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണാണ് ജസ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമുള്ളതല്ല.

Related Articles

- Advertisement -spot_img

Latest Articles