ആലപ്പുഴ: എസ് എഫ് ഐക്കെതിരേയും സി പി ഐയുടെ അതിരൂക്ഷ വിമർശനം. പ്രാകൃതമായ സംസ്കാരമാണ് എസ് എഫ് ഐ തുടരുന്നതെന്നും അത് തിരുത്തിയേ പറ്റൂവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു.
കാര്യവട്ടം കാമ്പസിൽ നടത്തിയ അതിക്രമത്തിന്റെയും കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന്റെ കരണത്തടിക്കുമെന്ന എസ് എഫ് ഐ നേതാവിന്റെ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എസ് എഫ് ഐയുടെ പുതിയ തലമുറക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർഥമോ ആശയത്തിന്റെ ആഴമോ അറിയില്ല.
പുതിയ തലമുറയെ കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം, അവരെ നേർവഴിക്ക് നയിക്കണം. എസ് എഫ് ഐയെ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് തന്നെ ബാധ്യതയാകും. അവരെ തിരുത്തിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.