41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട് ദുരന്തം; കേരളം മുന്നറിയിപ്പ് അവഗണിച്ചു – അമിത് ഷാ

ന്യൂ​ദൽ​ഹി: കേന്ദ്രം നൽകിയ പ്ര​ള​യ മു​ന്ന​റി​യി​പ്പ് കേരളം അവഗണിച്ചുവെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ജൂ​ലൈ 23ന് ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നുമുണ്ടായത് വ​ലി​യ വീ​ഴ്ചയാണെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി. 20 സെ​ന്‍റീ​മീ​റ്റ​റി​ല​ധി​കം മ​ഴ പെ​യ്യാ​നും മ​ണ്ണി​ടി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത​യു​ള്ളതായും മു​ന്ന​റി​യി​പ്പിൽ വ്യക്തമാ​യി​രു​ന്നു.  ​മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​ര​വ​മാ​യി കാ​ണ​ണ​മാ​യി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ലം​ഭാ​വ​മു​ണ്ടാ​യി. എ​ന്തു​കൊ​ണ്ടാണ് മു​ന്ന​റി​യി​പ്പു​ക​ൾ ​അവ​ഗ​ണി​ച്ചതെന്നും അ​മി​ത് ഷാ ​ചോദി​ച്ചു. എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ല്ലെ​ന്നും ഷാ ​ആവർത്തിച്ചു.

tകേ​ര​ള​മുൾപടെ  പ്ര​ള​യ സാ​ധ്യ​ത​യു​ള്ള ഇതര സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ നേ​ര​ത്തെ പ്ര​ള​യം ഉ​ണ്ടാ​യി​രു​ന്നു.
ഒ​രാ​ഴ്ച മു​ൻ​പ് തന്നെ  കേ​ര​ള​ത്തി​ലേ​ക്ക്  എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ അ​യ​ച്ചു. കേ​ന്ദ്ര​ത്തി​നു വീ​ഴ്ച​യുണ്ടായിട്ടില്ലെന്നും  അ​മിത്​ ഷാ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles