വ​യ​നാ​ട് ദു​ര​ന്തം: 1592 പേ​രെ ര​ക്ഷ​പെ​ടു​ത്തി, 8017 പേ​ര്‍ ക്യാമ്പുക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: വയനാട് ചൂരൽമല മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പെട്ട  1592 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്രാഥമിക ​ഘ​ട്ട​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​തി​ന്‍റെ സ​മീ​പ​ത്തു​ള്ള 68 കു​ടും​ബ​ങ്ങ​ളി​ലെ 206 പേ​രെ​യാ​ണ് മൂ​ന്ന് ക്യാമ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ 1386 പേ​രെ രക്ഷാപ്രവർത്തനത്തിൽ  ര​ക്ഷി​ക്കാ​നാ​യി. അ​തി​ല്‍ 528 പു​രു​ഷ​ന്‍​മാ​ര്‍, 559 സ​ത്രീ​ക​ള്‍, 229 കു​ട്ടി​ക​ള്‍ എ​ന്നി​വ​രെ ഏ​ഴ് ക്യാമ്പു​ക​ളി​ലേ​ക്കാ​യി മാ​റ്റി. നി​ല​വി​ല്‍ 90 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ചി​കി​ത്സ​യി​ലു​ള്ള​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​കെ 82 ക്യാമ്പു​ക​ളി​ലാ​യി 8017 പേരുണ്ട്. ഇ​തി​ല്‍ 19 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​മ്മു​ടെ നാ​ട് ഇതുവരെ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത അ​ത്ര​യും വേ​ദ​നാ​ജ​ന​ക​മാ​യ കാ​ഴ്ച​യാ​ണ് വ​യ​നാ​ടി​ലു​ണ്ടാ​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ​ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ൾ പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​യി. ഇ​തു​വ​രെ 142 മൃ​ത​ദേ​ഹ​ങ്ങ​ളാണ് ക​ണ്ടെ​ടു​ത്തത്. അ​തി​ല്‍ 79 പു​രു​ഷ​ന്‍​മാ​രും 64 സ്ത്രീ​ക​ളു​മാ​ണ്. ഇ​തു​വ​രെയുള്ള  ക​ണ​ക്കനുസരിച്ച് 191 പേ​രെ കാ​ണാ​തായിട്ടുണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 132 സേ​നാ അം​ഗ​ങ്ങ​ളെ  കൂ​ടി വ​യ​നാ​ടി​ലേ​ക്കെത്തിച്ചിട്ടുണ്ട്. മ​ണ്ണി​ന​ടി​യി​ലെ മ​നു​ഷ്യ​സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ത്തും.  റി​ട്ട. മേ​ജ​ർ ജ​ന​റ​ൽ ഇ​ന്ദ്ര​ബാ​ല​ന്‍റെ സ​ഹാ​യം ഇതിനായി തേ​ടി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ദു​ര​ന്ത​ത്തി​ല്‍  അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​മേ​ഖ​ല​യി​ല്‍​നി​ന്നും പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത​രാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍  പു​രോ​ഗ​മി​ക്കു​ക​യാ​ണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles