ആലുവ: എം എൽ എ യും നടനുമായ മുകേഷ് ലൈംഗീകാതിക്രമം കാണിച്ചുവെന്ന യുവ നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസ്. പ്രത്യേക സംഘം ഇന്നലെ പരാതിക്കാരിയുടെ താമസസ്ഥലത്തെത്തി 12 മണിക്കൂർ മൊഴിയെടുത്തിരുന്നു. അതിന് ശേഷമാണ് മുകഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി മരട് പൊലീസാണ് കേസെടുത്തത്.
നടിക്കെതിരെ അതിക്രമം നടന്ന പോലീസ് സ്റ്റേഷൻ പരിതിയിലാണ് കേസ് രജിസ്റ്റർ ചെയ്യുക അത് പ്രകാരമാണ് മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിപകർപ്പ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി. നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും നേരത്തെ പോലീസ് കേസെടുത്തിരുന്നു. നടി പരാതിപ്പെട്ട ഇടവേള ബാബു, മണിയൻപിള്ള രാജു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചുണ് തുടങ്ങിയവരുടെ പേരിലും കേസെടുക്കമെന്നാണ് സൂചന.



