തിരുവനന്തപുരം: പാപ്പനങ്ങോട് ഇൻഷ്വറൻസ് ഓഫീസിന് തീപിടിച്ചു ദമ്പതികൾ മരിച്ചു. സംഭവം ആത്മഹത്യയും കൊലപാതകവുമാണെന്നാണ് സൂചന. ഇൻഷ്വറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസിയെടുത്ത് നടത്തിവരുന്ന വൈഷ്ണയെ (35) കൊലപ്പെടുത്തി ഭർത്താവ് വിഷ്ണു ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം. ഡി എൻ എ പരിശോധന നടത്തിയ ശേഷം മൃതദേഹം ആരുടേതെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.
ഇന്ന് ഉച്ചക്കാണ് തീപിടുത്തം ഉണ്ടായത്. ഓഫീസ് പൂർണമായും തീപിടുത്തത്തിൽ കത്തി നശിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഫയർ ഫോഴ്സും നാടുകാരും ചേർന്നാണ് കെട്ടിടത്തിലെ തീ അണച്ചത്. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ജില്ലാ കലക്ടറും ഉയർന്ന പോലീസ് ഉദ്യോഗസ്തരും സ്ഥലം സന്ദർശിച്ചിരുന്നു.