വിലങ്ങാടിന് മുസ്ലിം ലീഗിന്റെ കൈത്താങ്ങ്;

കോഴിക്കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വിലങ്ങാടിനുള്ള മുസ്ലിം ലീഗിന്റെ സഹായ വിതരണോദ്ഘാടനം ശനിയാഴ്ച നടക്കും. ദുരന്തത്തില്‍ വിടപറഞ്ഞ മാത്യു മാസ്റ്ററുടെ കുടുംബത്തിന് 1 ലക്ഷം രൂപ അടിയന്തര സഹായമായും ചടങ്ങില്‍ നല്‍കും. 34 കുടുംബങ്ങള്‍ക്കാണ് 15,000 രൂപ വീതം അടിയന്തര സഹായമായി നല്‍കുന്നത്.

ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.

Related Articles

- Advertisement -spot_img

Latest Articles