കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ മൊഴി നൽകി കൂട്ടുപ്രതിയായ ഡോക്ടർ ശ്രീക്കുട്ടി. അജ്മൽ തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചെന്നാണ് ശ്രീക്കുട്ടി മൊഴി നൽകിയത്.
ഇരുപത് ലക്ഷം രൂപയും സ്വർണ്ണഭാരണങ്ങളും അജ്മൽ തട്ടിയെടുത്തിരുന്നു. അത് തിരികെ കിട്ടാൻ വേണ്ടിയാണ് സൗഹൃദം നിലനിർത്തി പോന്നതെന്നും ശ്രീ കുട്ടി പോലീസിനോട് പറഞ്ഞു. താൻ കാറിന്റെ പിൻ സീറ്റിലിരുന്നാണ് യാത്ര ചെയ്തത്. കുഞ്ഞിമോൾക്ക് കാർ തട്ടിയതോ വീണതോ ഞാൻ കണ്ടിട്ടില്ലെന്നും ശ്രീ കുട്ടി പറഞ്ഞു.
ആണൂർക്കാവ് പഞ്ഞിപുല്ലുവിള കുഞ്ഞുമോളെ വാഹനമിടിച്ചു കൊലപെടുത്തിയ കേസിൽ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാണ്.
തിരുവോണനാളിൽ മൈനാഗപ്പള്ളിയിൽ വെച്ചാണ് അപകടം നടന്നത്. കാറിടിച്ചു റോഡിൽ വീണ കുഞ്ഞുമോളുടെ ദേഹത്ത് കൂടി കാർ കയറിയിറങ്ങുകയായിരുന്നു. അജ്മൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്.