തിരുവനന്തപുരം: ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്രൂക്ക് പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുന്ന ദമ്പതികള്‍ക്കും മകനുമെതിരെ പരാതിയുമായി നിരവധി യുവാക്കള്‍ രംഗത്ത്്. ഇവര്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ് കമ്പനി, നിരവധി പേരില്‍ നിന്നായി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡോള്‍സി ജോസഫൈന്‍ സജു, ഇവരുടെ ഭര്‍ത്താവ് സജു, മകന്‍ രോഹിത് സജു എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം പരസ്യം നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവാക്കള്‍ കമ്പനിയെ സമീപിച്ചത്.
വിസ നടപടികള്‍ ആരംഭിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇവരില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍, പിന്നീടാണ് തട്ടിപ്പ് വ്യക്തമായത്. 43 യുവാക്കളാണ് നിലവില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, നൂറോളം പേര്‍ തട്ടിപ്പിനിരയായതായും പരാതിക്കാര്‍ പറയുന്നു.