കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീടായ ‘സിതാര’യില്‍ വന്‍ കവര്‍ച്ച. ഈസ്റ്റ് നടക്കാവിലെ വീട്ടിലാണു മോഷണം നടന്നത്. 26 പവന്‍ സ്വര്‍ണം കവര്‍ന്നതായാണു വിവരം.
എം ടിയുടെ ഭാര്യ സരസ്വതിയാണ് പോലീസില്‍ പരാതി നല്‍കിയത്. സ്വര്‍ണം നഷ്ടപ്പെട്ടതായി കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.