41.6 C
Saudi Arabia
Friday, August 22, 2025
spot_img

ചലചിത്രതാരം ടി പി മാധവൻ അന്തരിച്ചു

കൊല്ലം: ചലചിത്രതാരം ടി പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ കഴിയവെയാണ് മരണപ്പെട്ടത്.

സീരിയൽ സംവിധായകൻ പ്രസാദാണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ തനിച്ചു കഴിയുന്ന മാധവനെ കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവനിൽ എത്തിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി ഗാന്ധി ഭവനിൽ കഴിയുന്ന മാധവൻ ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. പിന്നീട് മറവി രോഗം ബാധിക്കുകയായിരുന്നു.

1975 ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ സിനിമ രംഗത്ത് വരുന്നത്. അറുനൂറോളം സിനിമയിൽ അഭിനയിച്ച മാധവൻ താരസംഘടനയായ അമ്മയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അമ്മയുടെ പ്രഥമ ജനറൽ സെക്രട്ടറി മേശവൻ ആയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles