കൊല്ലം: പാണക്കാട് തങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദികളുടെ ഭാഷയിലാണെന്നും മുഖ്യമന്ത്രി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിക്കരുതെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ? ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ലപോലും, പാണക്കാട് കുറെ തങ്ങൻമാരുണ്ട്. ഞാൻ അവരെ കുറിച്ചൊന്നും പറഞ്ഞില്ല, ഞാൻ പറഞ്ഞത് മുസ്‌ലിം ലീഗിന്റെ അധ്യക്ഷനെ കുറിച്ചാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ സ്വീകരിക്കേണ്ട നിലപടല്ല അദ്ദേഹം സ്വീകരിച്ചത്.
ജമാഅത്തെ ഇസ്‌ലാമിയെയും എസ്‌ഡിപിഐയെയും മാത്രമല്ല ആർഎസ്എസിനെയും സംഘ്പരിവാറിനെയും സിപിഎം എതിർക്കും. വർഗീയതയോട് ഒരു വിട്ടുവീഴ്‌ചയുമില്ല. ലീഗ് മുമ്പ് എപ്പോഴെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്കൊപ്പം നിന്നിട്ടുണ്ടോ? അതിന് ഉത്തരവാദി സാദിഖലി തങ്ങളാണെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസവും സാദിഖലി തങ്ങളെ വിമർശിച്ചു പിണറായി വിജയൻ രംഗത്ത് വന്നിരുന്നു.