റിയാദ്: സംഘടന പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിൻ്റെ ഭാഗമായി റിയാദ് – കോട്ടക്കൽ മണ്ഡലം കെ എം സി സി നടപ്പിലാക്കുന്ന ആറ് മാസം നീണ്ട് നിൽക്കുന്ന ക്യാംപയിനിൻ്റെ (സിക്സ് മൊയീസ്) ലോഗോ പ്രകാശനം നടന്നു. മലപ്പുറം ജില്ല കെ എം സി സി ബത്ഹ ഡി പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച സ്വത്വം, സമന്വയം, അതിജീവനം ക്യാംപയിൻ ഉദ്ഘാടന പരിപാടിയിൽ വെച്ച് സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറിയറ്റ് അംഗം എം. എ സമദ് പ്രകാശനം നിർവഹിച്ചു.
പ്രൗഢമയ പരിപാടിയിൽ സെൻട്രൽ – ജില്ല കെ എം സി സി നേതാക്കൾക്ക് പുറമെ കോട്ടക്കൽ മണ്ഡലം കെ എം സി സി ഭാരവാഹികളായ ബഷീർ മുല്ലപ്പള്ളി, അഷറഫ് പുറമണ്ണൂർ, ഫൈസൽ എടയൂർ, ഹാഷിം കുറ്റിപ്പുറം, ജംഷീർ കൊടുമുടി, നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ്, സിറാജ് കോട്ടക്കൽ, മുഹമ്മദ് കല്ലിങ്ങൽ, മൊയ്തീൻ കോട്ടക്കൽ, ജില്ല കെ എം സി സി വൈസ് പ്രസിഡണ്ട് മൊയ്തീൻ കുട്ടി പൊന്മള തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പയിനിൻ്റെ ഭാഗമായി സ്കിൽ ഡെവലപ്മെൻ്റ്, ലീഡേഴ്സ് മീറ്റ്, കലാ – കായിക മത്സരങ്ങൾ, ഫാമിലി മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പിൽ വെച്ച് കോട്ടക്കൽ മണ്ഡലത്തിൽ നിന്നും സിവിൽ സർവീസ് – ഗവേഷണ വിദ്യാർത്ഥികൾക്കായി മണ്ഡലം കെ എം സി സി ഏർപ്പെടുത്തുന്ന യു. എ ബീരാൻ സ്മാരക സ്കോളർഷിപ്പ് പ്രഖ്യാപനവും നടത്തും. ക്യാമ്പിൻ്റെ ഭാഗമായി നടത്തപ്പെടുന്ന മുഴുവൻ പരിപാടികളിലും കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെ എം സി സി പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെ എം സി സി ഭാരവാഹികൾ അഭ്യർത്ഥിച്ചു