ന്യൂഡൽഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്നും രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റ് ചെയ്യപെട്ടിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല.
സൗരോർജ്‌ജ കരാറുമായി ബന്ധപ്പെട്ട് തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണം. വിഷയം പാർലമെന്റിൽ ഉന്നയിക്കും. ജെപിസി അന്വേഷിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ടെന്നും സെബി ചെയർപേഴ്‌സൺ മധബീ ബുച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ സംരക്ഷിക്കുകയാണ്. അദാനി നരേന്ദ്ര മോദിയെയും. അദാനിയെ അറസ്റ്റ് ചെയ്യണം ഈ അഴിമതിയിൽ പങ്കുള്ളവർക്കെതിരെ മുഴുവനും അന്വേഷണം നടക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ന്യൂയോർക്കിലെ യു എസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ്ജ കരാർ നേടിയെന്നാണ് കേസ്. ഇന്ത്യയിൽ സൗരോർജ്ജ കോ