റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ 26ാമത് വാർഷിക കായികമേള സമാപിച്ചു. പ്രിൻസിപ്പൽ ഡോ.എസ്.എം. ഷൗക്കത്ത് പർവേസ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദീഖി, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖാത് അൻജും, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ. സൈനബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബോയ്സ് വിഭാഗത്തിൽ ഹെഡ് മാസ്റ്റർ തൻവീർ സിദ്ദീഖിയും ഗേൾസ് വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് നിഖാത് അൻജുമും സ്വാഗതം പറഞ്ഞു.
ഇരു വിഭാഗങ്ങളിലും സ്റ്റുഡൻറ്സ് കൗൺസിൽ നയിച്ച മാർച്ച് പാസ്റ്റും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സ്പോർട്സിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണവും നടന്നു. തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ സഫയർ ഹൗസ് ഇരുവിഭാഗങ്ങളിലും ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
ബോയ്സ് വിഭാഗത്തിൽ ടോപാസ്, ആംബർ ഹൗസുകളും ഗേൾസ് വിഭാഗത്തിൽ ടോപാസ്, റൂബി ഹൗസുകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി . പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് സംസാരിച്ചു. ഇരു വിഭാഗങ്ങളിലും സ്പോർട്സ് ക്യാപ്റ്റൻമാരും നന്ദി പറഞ്ഞു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ച് പരിപാടികൾ സമാപിച്ചു.