ജൂബ: സൗത്ത് സുഡാനിൽ വിമാനം തകർന്ന് വീണ് 20 പേർ മരിച്ചു. യൂണിറ്റി സ്റ്റേറ്റിലാണ് അപകടം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്‌ത് അല്പം സമയം കഴിഞ്ഞു വിമാനം തകർന്ന് വീഴുകയായിരുന്നു.
ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനീർ ഓപ്പറേറ്റിങ് കമ്പനിയുടെ വിമാനമാണ് തകർന്നു വീണത്. 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
മരിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. രണ്ട് ചൈനക്കാരും 17 സുഡാൻ കാരും അപകടത്തിൽ മരിച്ചു. മരിച്ചവർ എല്ലാവരും ഗ്രേറ്റർ പയനീർ ഓപ്പറേറ്റിങ് കമ്പനിയുടെ ജീവനക്കാരാണ്. സൗത്ത് സുഡാൻ കാരനായ ഒരു ജീവനക്കാരൻ മാത്രമാണ് രക്ഷപെട്ടത്.