തൃശൂർ: പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തികാട്ടി ഭീഷണിപെടുത്തി പണം കവർന്നു. തൃശൂർ പോട്ടയിലാണ് സംഭവം. വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിക്കാണ് തൃശൂർ പോട്ട ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിന്നും പണം കവർന്നത്.
സംഭവസമയം എട്ട് ജീവനക്കാർ ബാങ്കിലുണ്ടായിരുന്നു. ഏകദേശം 15 ലക്ഷം രൂപ നഷ്ടപെട്ടിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. ദേശീയ പാതയോട് ചേർന്നാണ് പോട്ടയിൽ ഫെഡറൽ ബാങ്ക് സ്ഥിതി ചെയ്യുന്നത്.
ഹെൽമറ്റും മുഖം മൂടിയും ധരിച്ചെത്തിയ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപെടുത്തുകയായിരുന്നു. കസേര ഉപയോഗിച്ച് കാബിന്റെ ചില്ല് തകർത്ത് അകത്തു കടന്ന് പണം കവരുകയായിരുന്നു.
പണവുമായി ഇയാൾ ഇരു ചചക്ര വാഹനത്തിൽ കടന്നു കളഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണത്തെ നടത്തുന്നുണ്ട്.