കൽപറ്റ: പെരുന്നാൾ ആഘോഷിക്കാൻ ഗൂഡല്ലൂരിലെത്തിയ മലയാളി യുവാവ് കടന്നാൽ കുത്തേറ്റ് മരണപ്പെട്ടു. കോഴിക്കോട് കുറ്റിയാടി സ്വദേശി സാബിറാണ് മരിച്ചത്.
കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാബിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാബിറിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും കുത്തേറ്റു.
ഇരുവരെയും മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും