ജിദ്ദ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ജിദ്ദയിലെത്തും. ഉച്ചക്ക് 12.40 ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഉച്ചക്ക് 2.30 വരെ കാൾട്ടൻ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുമായി സംവദിക്കും.
സൗദി കിരീടാവകാശിയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് മോഡി എത്തുന്നത്. മൂന്നാം തവണ സൗദിയിലെത്തുന്ന പ്രധാനമന്ത്രി മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി 3.30 മുതൽ 6.30 വരെ ജിദ്ദ അൽ സലാം പാലസിൽ കൂടിക്കാഴ്‌ച നടത്തും. കിരീടാവശിയുമായുള്ള കൂടിക്കാഴ്‌ച തന്നെയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ..
സ്വാകാര്യ മേഖലയിൽ ഹജ്ജ് ക്വോട്ട വെട്ടികുറച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജിദ്ദയിലെ ഇന്ത്യൻ തൊഴിലാളികളുമായി സംവദിക്കാനും നിയോം ഉൾപ്പടെയുള്ള പുതിയ പ്രൊജെക്ടുകൾ സന്ദർശിക്കാനുമുള്ള പദ്ധതികൾ പ്രധാനമന്ത്രിക്ക് ഉള്ളതായി അറിയുന്നു. നരേന്ദ്ര മോഡിയുടെ സന്ദർശനം ഇന്ത്യ സൗദി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവുമെന്ന് വിലയിരുത്തപ്പെടുന്നു.