പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. എടത്തനാട്ടുകരയിൽ വെച്ചാണ് അപകടം. കാട്ടാനയുടെ ആക്രമണത്തിൽ കോട്ടപ്പള്ളി സ്വദേശി ഉമ്മർ വാൽപ്പറമ്പനാണ് (65) കൊല്ലപ്പെട്ടത്.
അതിരാവിലെ ടാപ്പിംഗിന് പോയ ഉമ്മർ ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനാലാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിൽ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ പാടുകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം വർദ്ദിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാളികാവിൽ ഒരു ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നിരുന്നു. നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടും യാതൊരു മുൻകരുതലും ഉത്തരവാദിത്തപെട്ടവരിൽ നിന്നും ഉണ്ടായില്ലെന്ന പ്രതിഷേധം വ്യാപകമായി നിലനിൽക്കുമ്പോഴാണ് ഇന്നും ഒരാൾ കൊല്ലപ്പെടുന്നത്.