റിയാദ്: വിദേശ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ സൗദി അറേബ്യയിൽ വിദ്യാഭ്യാസം നേടാനുള്ള അവസരം. രാജ്യത്തെ നിരവധി യൂണിവേഴ്‌സിറ്റികളിൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലുള്ള കോഴ്‌സുകൾക്കാണ് അവസരം തുറന്നിരിക്കുന്നത്. Study in Saudi Arabia (സൗദിയിൽ പഠിക്കൂ) എന്ന ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
2025 മെയ് ഒന്ന് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.. അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുൾക്ക് ജൂൺ 14 വരെയും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾക്ക് ഒക്ടോബർ 31 വരെയും അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ലിങ്കിൽ സന്ദർശിക്കുക.
https://studyinsaudi.moe.gov.sa/