26.5 C
Saudi Arabia
Monday, July 7, 2025
spot_img

പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ; ഏഴ് ബീഹാർ സ്വദേശികൾ പിടിയിൽ

ബംഗളുരു: പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്‌തു. പിടിയിലായ ഏഴുപേരും ബീഹാർ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ മെയ് 21 നായിരുന്നു പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയിരുന്നത്. ബംഗളുരുവിലെ ചന്ദാപുര റെയിൽവേ പാലത്തിന് താഴെയായിരുന്നു ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ നിലയിൽ സ്യൂട്ട് കേസ് കണ്ടെത്തിയിരുന്നത്. മറ്റു തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ബീഹാർ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബീഹാറിലെ സവാദ ജില്ലയിൽ നിന്നുള്ളവരായിരുന്നു പ്രതികൾ. ബംഗളുരു സൂര്യനഗർ പോലീസ് ബീഹാറിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മറ്റെവിടയോ വെച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചിതാണെന്നാണ് പോലീസ് നിഗമനം. പെൺകുട്ടിയെ കൊലപ്പെടുത്തിയ കാരണം വ്യക്തമായിട്ടില്ല. പ്രതികളെ പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികളെ ബംഗളുരുവിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles