26.5 C
Saudi Arabia
Monday, July 7, 2025
spot_img

ഹജ്ജ് സുരക്ഷ; 436 അനധികൃത സംഘങ്ങളെ തടഞ്ഞു, 462 ട്രാൻസ്പോർട്ടർമാരെ പിടികൂടി

മക്ക: മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ സൗകര്യമൊരുക്കിയ 436 അനധികൃത ഹജ്ജ് ഗ്രൂപ്പുകളെ സൗദി അധികൃതർ പിടികൂടിയതായും 462 ഗതാഗത നിയമലംഘകരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദുൽ ഹിജ്ജ 11 മുതലും പ്രവേശന അനുമതിയല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തടയുന്നതിനുള്ള ശക്തമായ പ്രവത്തങ്ങൾ നടത്തിവരികയാണ്. സന്ദർശന വിസയിലുള്ളവരെ മക്കയിൽ നിന്ന് നീക്കം ചെയ്യുന്നതിനായുള്ള പ്രവർത്തങ്ങളും ഞങ്ങൾ തുടരുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് കേണൽ തലാൽ ബിൻ ഷാൽഹൂബ് മക്കയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു:

നിയമലംഘകരെ മക്കയിൽ നിന്ന് അധികൃതർ പുറത്താക്കുന്നുണ്ടെന്നും താമസക്കാർ, സ്വദേശികൾ, അനധികൃത വിസ ഉടമകൾ എന്നിവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ ചെക്ക് പോയിന്റുകളിൽ പിടിക്കപ്പെട്ടുവെന്നും ഷാൽഹൂബ് പറഞ്ഞു.

പൂർണ്ണ സുരക്ഷിതരായി ശാന്തമായ അന്തരീക്ഷത്തിൽ ഇഫാദയുടെ തവാഫും ജംറയിലെ കല്ലേറും പൂർത്തിയാക്കിയ ശേഷം ഹാജിമാർ ഇന്ന് രാവിലെ മിനായിലേക്ക് മടങ്ങിയതായി അദ്ദേഹം പറഞ്ഞു. മിന ക്യാമ്പുകൾ, ജംറകൾ, ഗ്രാൻഡ് മോസ്ക് എന്നിവിടങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ തുടരുകയാണ്.

അതേസമയം ദുൽ ഹിജ്ജ 14 വരെയുള്ള യാത്രാ ഷെഡ്യൂളുകൾ നേരത്തെ നിർദേശിച്ച പ്രകാരം തന്നെ നടപ്പിലാക്കണമെന്ന് അഭ്യർഥിച്ചു. ജംറയിലെ ഏറ്, തവാഫ്, സാഅയ് എന്നിവയ്ക്കുള്ള നിയുക്ത ഷെഡ്യൂളുകൾ ഹാജിമാർ കർശനമായി പാലിക്കണമെന്നും, സാധനങ്ങൾ കൊണ്ടുപോകുന്നതിന് നിയുക്ത റൂട്ടുകൾ മാത്രം ഉപയോഗിക്കണമെന്നും, യാത്രാ സമയത്ത് ശാന്തത പാലിക്കണമെന്നും എല്ലാ ഹാജിമാരോടും രോടും അഭ്യർത്ഥിക്കുന്നു, ഷാൽഹൂബ് പറഞ്ഞു.

രണ്ടാം തഷ്‌രീഖ് ദിനത്തിൽ നേരത്തെ പുറപ്പെടുന്നവർ അവരുടെ സർവീസ് കോർഡിനേറ്റർമാർ നിർദ്ദേശിക്കുന്നത് വരെ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അദ്ദേഹം ഉപദേശിച്ചു.

ഹാജിമാരുടെ പ്രവാഹങ്ങൾ നിയന്ത്രിക്കുന്നതിലും ക്രമീകരിക്കുന്നതിലും നുസുക് കാർഡ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, ഇതുവരെ 5,500,000 ത്തിലധികം ഹാജിമാരെ ഇലക്ട്രോണിക് സ്കാനിങ്ങിന് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles