റിയാദ്: പ്രകോപനങ്ങളൊന്നുമില്ലാതെ ഇസ്രായേൽ ഇറാനുമേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചു ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്റായേലിനെ നിലക്ക് നിർത്താൻ ലോക രജ്യങ്ങൾ ഒന്നിക്കണമെന്നും ഐസിഎഫ് ആവശ്യപെട്ടു. ഫലസ്‌തീനിൽ അതിക്രമിച്ചു കയറി കുട്ടിളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന ഇസ്രായേൽ സൈന്യം ലിബിയയിലും സിറിയയിലും യമനിലും അക്രമങ്ങൾ നടത്തി വരികയാണ്. ഇന്നലെ ഇറാന് നേരെ നടത്തിയ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതായിരുന്നു.
മേഖലയിൽ സമാധാനത്തിന് വേണ്ടി ലോക രാജ്യങ്ങൾ ഒറ്റകെട്ടായി ശ്രമിക്കുമ്പോഴും ഇസ്രയേലിന്റെ യുദ്ധ വെറിക്ക് കടുത്ത പിന്തുണ നൽകുകയാണ് അമേരിക്ക ചെയ്യുന്നത്. ഫലസ്തീനിൽ കുഞ്ഞുങ്ങൾ പട്ടിണികിടന്ന് മരിക്കുമ്പോഴും സാമൂഹിക സംഘടനകൾ അവർക്ക് നൽകുന്ന ഭക്ഷണം പോലും തടയുന്ന പ്രവർത്തനമാണ് ഇസ്രായേൽ ചെയ്യുന്നത്.കടുത്ത പട്ടിണി മൂലം ആയിരങ്ങളാണ് ഗാസയിൽ മരിച്ചു വീഴുന്നത്. ഇസ്രയേലിൻറെ മനുഷ്യത്വ രഹിതമായ ആക്രമണത്തെ അപലപിക്കുന്ന യുഎൻ പ്രമേയം പോലും വീറ്റോ ചെയ്‌ത അമേരിക്കയുടെ നടപടിക്കെതിരെയും ലോക രാജ്യങ്ങൾ പ്രതികരിക്കണമെന്നും ഐസിഎഫ് സൗദി നാഷണൽ കാബിനറ്റ് ആവശ്യപ്പെട്ടു.
അബ്‌ദുറഷീദ് സഖാഫി മുക്കം അധ്യക്ഷം വഹിച്ചു. സിറാജ് കുറ്റിയാടി, ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, മുജീബ് എആർ നഗർ, ഉമർ സഖാഫി മൂർക്കനാട്, അബ്ദുറഹീം വണ്ടൂർ, ബഷീർ പറവൂർ, അഷറഫലി എം.കെ, മുഹമ്മദലി വേങ്ങര, ലുഖ്‌മാൻ പാഴൂർ സംബന്ധിച്ചു.