മലപ്പുറം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. ഇന്ന് ആറ് മണിവരെയായിരുന്നു പരസ്യ പ്രചാരണത്തിന്റെ സമയം. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശം വിതറി സ്ഥാനാർഥികളും അണികളും ആഘോശോഷിച്ചു. അവസാന മണിക്കൂറുകൾ റോഡ് ഷോയുമായി എൽഡിഎഫ് യുഡിഎഫ് ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിച്ചു.
രണ്ടാഴ്‌ച നീണ്ട വാശിയേറിയ പ്രചാരം കോലാഹലങ്ങൾക്ക് ഇന്ന് തിരശീല വീണു. വിവാദങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്‌ത പ്രചാരണം മിനി നിയമസഭ തെരഞ്ഞെടുപ്പിൻറെ പ്രതീതി തന്നെയായിരുന്നു. എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ക്രിക്കറ്റ് താരം യൂസഫ് പഠാനും മുഖ്യമന്ത്രിയുമായി പ്രമുഖരെല്ലാം മണ്ഡലത്തിൽ പ്രചാരണതിന് എത്തി.
ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന് യുഡിഎഫ് കരുതുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയുമായുണ്ടാക്കിയ കൂട്ടുകെട്ട് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. പിവി അൻവറിന്റെ സ്ഥനാർഥിത്വം ഇരു മുന്നണികളെയും ഒരുപോലെ അലോരസപ്പെടുത്തുന്നുണ്ട്.
പിണറായിസത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പിവി അൻവർ ഇടത് മുന്നണി വിടുന്നതും എംഎൽഎ സ്ഥാനം രാജി വെക്കുന്നതും. നിലമ്പൂരിൽ ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതും അങ്ങിനെയാണ്. യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫിന് വേണ്ടി എം സ്വരാജ്, എൻഡിഎക്ക് വേണ്ടി മോഹൻ ജോർജ്, സ്വതന്ത്രനായി പിവി അൻവറുമാണ് മത്സരരംഗത്തുള്ളത്.