മലപ്പുറം: നിലമ്പൂർ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ കരുത്തുകാട്ടി പിവി അൻവർ. നിലവിൽ വോട്ടുകളാണ് 10462 അൻവറിന് ലഭിച്ചത്. തുടക്കം മുതൽ ലീഡ് നിലനിർത്തി വരുന്ന യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലവിൽ 5428 വോട്ടുകൾക്ക് മുന്നിലാണ്.
വളരെ ശക്തമായ കാമ്പയിൻവർക്കുകൾ യുഡിഎഫ് നടത്തിയിട്ടും യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ നിന്നും അൻവറിന് നല്ല വോട്ടുകൾ ലഭിച്ചു. ആദ്യത്തെ ഏഴു റൗണ്ടുകളും യുഡിഎഫ് മേഖലകളിലാണ്. എൽഡിഎഫ് മേഖലകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയിട്ടില്ല.
ബിജെപി സ്ഥാനാർത്ഥിയുടെ വോട്ടുകളും ആദ്യ റൗണ്ടിൽ ആശാവഹമല്ല. പിവി അൻവർ രാജിവെച്ച ഒഴിവിലേക്കാണ് നിലമ്പൂരിൽ ഉപ തെരെഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സീറ്റിൽ മത്സരിച്ചു ജയിച്ച അൻവർ ഇടത് മുന്നണിയുമായി തെറ്റി പിരിഞ്ഞാണ് എംഎൽഎ സ്ഥാനം രാജി വെക്കുന്നത്.