ഖാർതൂം: സുഡാനിലുണ്ടായ മണ്ണിടിച്ചില്‍ ആയിരത്തിലേറെ പേർ മരണപെട്ടു.സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടയത്. ഒരു ഗ്രാമം പൂർണമായും നശിച്ചതായി പ്രദേശം നിയന്ത്രിക്കുന്ന വിമത സംഘം അറിയിച്ചു.
ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ദിവസങ്ങളോളം പെയ്‌ത കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായത്. ഒരു ഗ്രാമം പൂർണമായും നിലം പൊത്തിയെന്നും ഒരാൾ മാത്രമാണ് രക്ഷപെട്ടതെന്നും ഗ്രാമം നിയന്ത്രിക്കുന്ന വിമത വിഭാഗം പറഞ്ഞു.
‘പ്രാഥമിക വിവരങ്ങൾ പ്രകാരം ഗ്രാമവാസികൾ എല്ലാവരും മരിച്ചിട്ടുണ്ട്. ആയിരത്തിലധികം പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഒരാൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ’ ഗ്രൂപ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
കുട്ടികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് വിമതർ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര ഏജെന്സികളോടും സഹായം അഭ്യർഥിച്ചു. തിങ്കളാഴ്ച്ച വൈകിയാണ് ഡാർഫറിലെ മാറാ പർവ്വതനിരകളിലെ ദുരന്തത്തെ കുറിച്ച് സുഡാൻ ലിബറേഷൻ മൂവ്മെന്റ് ആർമി പ്രസ്താവന ഉറക്കിയതെന്ന് വാർത്ത ഏജൻസികൾ അറിയിച്ചു.