മദ്യലഹരിയിൽ പിതാവിനെ ചവിട്ടികൊന്നു; മകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവിനെ ചവിട്ടി കൊന്ന മകൻ അറസ്റ്റിൽ. നെയ്യാർഡാം മണ്ണൂർക്കര കുറ്റിച്ചലിലാണ് സംഭവം. കുറ്റിച്ചൽ നിഷ നിവാസിൽ രവി (65) യാണ് കൊല്ലപ്പെട്ടത്. മകൻ നിഷാദിനെ നെയ്യാർഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

തികളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ നിഷാദ് മകളെ മർദിച്ചു. കുട്ടിയെ മർദിക്കുന്നത് പിതാവ് തടഞ്ഞിരുന്നു. ഇതിൽ കുപിതനായാണ് നിഷാദ് രവിയെ മർദിച്ചത്. മർദിച്ച ശേഷം നെഞ്ചിൽ ചവിട്ടി വീഴ്ത്തിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രവിയെ ആശുത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടുകാർ പോലീസിൽ അറിയിച്ചത് പ്രകാരം നെയ്യാർ ഡാം പോലീസ് സ്ഥലത്തെത്തി നിഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഷാദിന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് നിഷാദ്. രവിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

 

Related Articles

- Advertisement -spot_img

Latest Articles