27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഫലസ്‌തീൻ വിഷയം മനുഷ്യത്വത്തിന്റെ വിഷയമാണെന്ന് ഫലസ്‌തീൻ അംബാസഡർ

കൊച്ചി: മുസ്‌ലിം ജൂത തർക്കമല്ലെന്നും മനുഷ്യത്വത്തിൻറെ വിഷയമാണെന്നും ഇന്ത്യൻ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേഷ്. എറണാകുളം മറൈൻ ഡ്രൈവിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്‌തീൻ ഐക്യ ദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂതന്മാരുമായോ ക്രിസ്ത്യാനികളുമായോ ഫലസ്‌തീനികൾക്ക് യാതൊരു പ്രശ്‌നവുമില്ല. നെതന്യാഹുവും സയണിസ്റ്റുകളൂം ചേർന്ന് ഇതൊരു മുസ്‌ലിം ജൂത പ്രശ്നമാക്കി മാറ്റുകയാണ്.

ഫലസ്‌തീനിൽ യാസർ അറഫാത്തിൻറെ ആദ്യ കാബിനറ്റിലെ മന്ത്രിമാരിൽ ഒരാൾ ജൂതനായിരുന്നു. ഫലസ്‌തീൻ നേതാക്കളിൽ ക്രിസ്ത്യാനികൾ ധാരാളമുണ്ടായിരുന്നു. ഫലസ്‌തീൻ വിമോചന സംഘടനക്ക് ആയുധങ്ങൾ കടത്തി എന്നാരോപിക്കപ്പെട്ട ഹിലാരിയോൻ കപ്പൂച്ചി ഒരു കത്തോലിക്കാ ആർച്ച് ബിഷപ്പായിരുന്നു. അദ്ദേഹം ഓർമിപ്പിച്ചു. ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ ഗാന്ധിജിയെയും നെഹ്രുവിനെയും മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിനെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് അംബാസഡർ പ്രസംഗം തുടങ്ങിയത്. എന്നും ഫലസ്‌തീനെ പിന്തുണച്ച രാജ്യമാണ് ഇന്ത്യ.വർഷങ്ങൾക്ക് മുമ്പ്, മുസ്‌ലിം രാജ്യങ്ങൾക്ക് പുറത്ത് ഫലസ്‌തീൻ സ്വാതന്ത്ര രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ അദ്ദേഹം പറഞ്ഞു.
നിങ്ങൾ ഓരോരുത്തരം മാറ്റത്തിന്റെ ഭാഗമാണവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംസ്ഥാന അധ്യക്ഷൻ സയിദ് സാദിഖലി ശിഹാബ് തങ്ങൾ ഐക്യദാർഢ്യ സമ്മേളനം ഉൽഘടനം ചെയ്‌തു. ഗാസയെ കൈവിടില്ലെന്ന കേരളത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് നടത്തുന്നതെന്ന് അദ്യക്ഷത വഹിച്ച പികെ കുഞ്ഞാലികുട്ടി പറഞ്ഞു. ഫ്രണ്ട്ലൈൻ അസോസിയേറ്റ് എഡിറ്റർ വെങ്കിടേശ് രാമകൃഷ്‌ണൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊഴിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, ശിവഗിരി മഠം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്മ ചെയ്‌തന്യ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഫാദർ തോമസ് തറയിൽ, ഫാദർ പോൾ തെക്കേക്കാട്ടിൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു. പിഎംഎ സലാം സ്വാഗതവും അഡ്വ. പിഎം മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles