ഐസിഎഫ് പ്രവർത്തകൻ ഖമീസിൽ ഷോക്കേറ്റ്‌ മരിച്ചു

ഖമീസ് മുഷൈത്: ഐസിഎഫ് പ്രവർത്തകൻ ഖമീസ് മുഷൈത്തിൽ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലിയാണ് ജോലി സ്ഥലത്ത് ഷോക്കേറ്റ്‌ മരിച്ചു.

ദീർഘകാലമായി ഖമീസ് മുഷയ്ത്തിൽ ഇലക്ട്രീഷൻ ജോലി ചെയ്തുവരികയായിരുന്നു. സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദലി ഐസിഎഫ് റീജിയൻ പി ആർ ആൻഡ്‌ മീഡിയ സെക്രട്ടറിയാണ്.

ഭാര്യ ജുമാനയോടും മകളോടുമൊപ്പം ഖമീസിൽ താമസിച്ചു വരികയാണ്. ഐസിഫിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു. മൃതദേഹം ഖമീസിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles