15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മകന് സമൻസ്; വിവേക് ഹാജരായില്ല

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിൻറെ സമൻസ് പുറത്ത്. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചത്.

ലൈഫ് മിഷൻ കേസിൽ 2023 ഫെബ്രുവരി 14 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് ഹാജറായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും വിഷയത്തിൽ പിന്നീട് ഇഡിയുടെ തുടർ നടപടി ഉണ്ടായിട്ടില്ല.

ലൈഫ് മിഷൻ കേസ് വിവാദത്തിന്റെ സമയത്താണ് വിവേകിന് ഇഡി സമൻസ് അയച്ചത്. സ്വപ്‌ന സുരേഷിനും സരിത്തിനും ഇഡി നോട്ടീസ് കൊടുത്തിരുന്നു. നാലര കോടി കമ്മീഷൻ വാങ്ങിയെന്നുമുള്ള വിവരങ്ങൾ പുറത്തു വരികയും ചെയ്‌തിരുന്നു. എന്നാൽ വിവേകിനെതിരെ ഇഡി തുടർ നടപടി എടുത്തിരുന്നില്ല.

അബുദാബിയിൽ ജോലി ചെയുന്ന വിവേകിന്റെ വിവരങ്ങൾ യുഎഇ അധികൃതരിൽ നിന്നും ഇഡി തേടിയിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമൻസ് അയച്ചത് കൊച്ചിയിലുള്ള ഇഡി ഓഫീസിൽ നിന്നാണെന്ന്തെളിയിക്കുന്ന കൃത്യമായ വിവരങ്ങൾ ഉണ്ട്.

അതേസമയം, കൊച്ചി ഓഫീസിൽ മൂന്നു ദിവസം നീണ്ട ആചോദ്യം ചെയ്യലിനൊടുവിൽ അന്ന് രാത്രിയിലാണ് മുഖ്യമന്ത്രിരിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തത്‌

 

Related Articles

- Advertisement -spot_img

Latest Articles