ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനം; സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചതിൽ ഇന്നും കോൺഗ്രസ് സംസ്ഥാന വ്യാപകമായിപ്രതിഷേധിക്കും. ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കെപിസിസി ആഹ്വനം ചെയ്‌തു. വെകുന്നേരം മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധം നടത്തും. കെസി വേണുഗോപാൽ എംപി ഉത്ഘാടനം ചെയ്യും. കോഴിക്കോട് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സയിൽ തുടരുകയാണ്. മൂക്കിന്റെ രണ്ട് ഭാഗങ്ങളിൽ പൊട്ടലേറ്റ ഷാഫിയുടെ ശസ്ത്രക്രിയ ഇന്ന് പുലർച്ചയോടെ പൂർത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘർഷമുണ്ടായത്. കോളേജിൽ ചെയർമാനെ സ്ഥാനം നേടി വിജയിച്ചതിലുള്ള യുഡിഎഫ് ആഹ്ളാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടർന്ന് പേരാമ്പ്ര ടൗണിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

തുടർന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിനിടെ പേരാമ്പ്ര പഞ്ചായറ്റത് പ്രസിഡന്റ് വികെ പ്രമോദിന് മർദ്ദനമേറ്റു. ഇതിന്റെ ഭാഗമായി സിപിഎമ്മും പ്രകടനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരേ സമയം രണ്ട് പ്രകടനങ്ങൾ നേർക്കുനേർ വന്നപ്പോൾ പോലീസ് ലാത്തി വീശി. തുടർന്നാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്

 

Related Articles

- Advertisement -spot_img

Latest Articles