കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീ കൊളുത്തി. ചോറ്റാനിക്കരയിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് സ്വദേശികളായ മാണിക്യവും മണികണ്ഠനും അമ്പാടിമല ചെപ്പുറത്ത് വാടകക്ക് താമസിക്കുകയായിരുന്നു. മദ്യം കഴിക്കുന്നതിനിടെ ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും പരസ്‌പരം അക്രമിക്കുകയുമായിരുന്നു.
ഇതിനിടെ മാണിക്യം കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മണികണ്ഠൻ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.



