ദുബൈ: ദുബൈയിൽ നിന്നും പുറപ്പെട്ട കാർഗോ വിമാനം റൺവേയിൽ നിന്നും തെന്നി മാറിയതിനെത്തുർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്‌ചയായിരുന്നു അപകടം. തുർക്കിയ കമ്പനിയായ എയർ ഐസിടിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് കാർഗോ വിമാനമാണ് അപകടത്തിൽ പെട്ടത്.
ഹോങ്കോങ്ങ് വിമാനത്താവളത്തിലെ ജീവങ്കക്രനാണ് അപകടത്തിൽ മരിച്ചത്. റണ്വേയില്ല് നിന്നും തെന്നി മാറിയ വിമാനം ജീവനക്കാർ സഞ്ചരിച്ച സുരക്ഷ പട്രോളിംഗ് വാഹനത്തിൽ ഇടക്കുകയായിരുന്നു. വിമാനം അപകടത്തെ തുടർന്ന് റൺവേക്ക് സമീപം കടലിൽ വീണതായി ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ്.
അപകടസമയത്ത് വിമാനത്തിൽ ചരക്ക് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം പുലർച്ചെ 3.50 നായിരുന്നു അപകടം നടന്നത്. 32 വർഷം പഴക്കമുള്ളതാണ് അപകടത്തിൽ പെട്ട വിമാനം. ദുബൈ അൽ മഖ്‌തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ ജീവനക്കാർ എമിറേറ്റ്സ് ജീവനക്കാർ അല്ല. അപകടമുണ്ടായ റൺവേ താൽക്കാലികമായി അടച്ചെങ്കിലും വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.



