ലുലു ഹൈപ്പർ മാർക്കറ്റ്; തുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്നു

റിയാദ്: സൗദിയിൽ റിയാദിനടുത്ത് തുവൈഖിൽ പുതിയ ബ്രാഞ്ച് തുറന്ന് ലുലു ഗ്രൂപ്. സൗദിയിലെ 71 മത്തെ ബ്രാഞ്ചാണിത്. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് അൽ അഹംരി ഹൈപ്പർ മാർക്കറ്റിൻറെ ഉദ്‌ഘാടനം നിർവഹിച്ചു.

റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽ അജ്‌ലാൻ, സൗദിയിലെ യുഎഇ അംബാസഡർ മതർ സലീം അൽ ദഹേരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം.

സൗദി അറേബ്യയുടെ വിഷൻ 2023ന് പിന്തുണയേകി റീട്ടയിൽ സേവനം കൂടുതൽ വിപുലമാക്കുന്നതിൻറെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ. ഉപഭോതാക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് തുവൈഖിലെ ഹൈപ്പർ മാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർഥ്യമാകുന്നതെന്നും യൂസഫലി വ്യക്തമാക്കി.

65,000 സ്‌ക്വയർ ഫീറ്റിലുള്ള തുവൈഖ് ലുലു മാർക്കെറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ലുലു എക്സികുട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫ് അലി, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എംഎ സലിം, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
.

Related Articles

- Advertisement -spot_img

Latest Articles