20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഡിസംബർ 9, 11 തീയതികളിൽ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനം കേരളത്തിൽ പൂർത്തിയാക്കിയതായും തെരെഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles