ഇന്ത്യ-സൗദി സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്തും; റിയാദിൽ മന്ത്രിതല കൂടിക്കാഴ്ച

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക സഹകരണവും ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. സൗദി സാംസ്‌കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, ഇന്ത്യൻ സാംസ്‌കാരിക -ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി റിയാദിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

യു.എൻ. ടൂറിസം ജനറൽ അസംബ്ലിയുടെ 26-ാമത് സമ്മേളനത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിൽ സാംസ്‌കാരിക സഹകരണം എങ്ങനെ കൂടുതൽ ശക്തമാക്കാം എന്നതിനെക്കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്‌തു.

ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഇന്ത്യ ടൂറിസം സഹകരണവും സാംസ്‌കാരിക പങ്കാളിത്തവും വിപുലീകരിക്കുന്നത് തുടരുമെന്ന് മന്ത്രി ഷെഖാവത്ത് സാമൂഹിക മാധ്യമമായ ‘എക്‌സി’ൽ കുറിച്ചു.

സമ്മേളനത്തിൽ വെച്ച് ശ്രീലങ്ക, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുമായും ഷെഖാവത്ത് ചർച്ചകൾ നടത്തി. ആഗോള ടൂറിസം സഹകരണം മുന്നോട്ട് കൊണ്ടുപോകുന്ന ചർച്ചകളിൽ പങ്കെടുത്തതിലുള്ള സന്തോഷവും സൗദി അറേബ്യയുടെ ആതിഥേയത്വത്തിനുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles