20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

വിവാഹാലോചന നിരസിച്ചു; ആൺസുഹൃത്തിന്റെ അമ്മയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച് യുവതി

കൽപ്പറ്റ: വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ ആൺസുഹൃത്തിന്റെ അമ്മയെ കടയിൽ കയറി ആക്രമിച്ച് 19-കാരി. വയനാട് കൽപ്പറ്റയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയായ പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. പഴയ വൈത്തിരി സ്വദേശിയായ യുവതി കറിക്കത്തി ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു. കടയിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരമായ ആക്രമണം.

നുസ്രത്തിന്റെ മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി, വിവാഹത്തിന് നുസ്രത്ത് തടസ്സം നിന്നതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ നുസ്രത്തിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടാപ്പകൽ തിരക്കേറിയ വസ്ത്രശാലയിലുണ്ടായ ഈ അക്രമം പ്രദേശവാസികളെയും വ്യാപാരികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles