28.8 C
Saudi Arabia
Monday, July 7, 2025
spot_img

നികുതി വെട്ടിപ്പ്; അൽ മുക്താദിർ ജ്വല്ലറി ആദായ നികുതി കുരുക്കിൽ

തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറികളിൽ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട്. സംസ്ഥാനത്തെ 30 ബ്രാഞ്ചുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

പഴയ സ്വർണം വാങ്ങിയതുമായാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരത്തും കൊല്ലത്തും നിഅവധി പേരാണ് പരാതിയുമായി എത്തിയത്. അഡ്വാൻസ് ബുക്കിങ്ങിനായി ലക്ഷണങ്ങൾ വാങ്ങിയതായും പരാതികളുണ്ട്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിക്ഷേപം നടത്തിയവരുണ്ട്. കരുനാഗപ്പള്ളിയിൽ നിന്ന് മാത്രം നൂറു കണക്കിന് ആളുകൾ നിക്ഷേപിച്ചിട്ടുണ്ട്. ജ്വല്ലറി ഉടൻ മുഹമ്മദ് മൻസൂർ സലാം ഒളിവിലാണെന്ന് പരാതിക്കാർ പറയുന്നു. ജ്വല്ലറി കെട്ടിടങ്ങളുടെ വാടകയും നൽകാൻ ബാക്കിയുണ്ടെന്ന് അറിയുന്നു.

Related Articles

- Advertisement -spot_img

Latest Articles