ആലപ്പുഴ: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ലോറിക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂരിൽ ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു അപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്.
അരൂർ ക്ഷേത്രം കവലയിലായിരുന്നു അപകടമുണ്ടായത്. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.