കോഴിക്കോട്: റോഡരികിൽ നിർത്തിയ ബൈക്കിൽ കാറിടിച്ചു യുവാവ് മരണപെട്ടു. മുക്കം വെസ്റ്റ് മണാശ്ശേരിയിലായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ ഷെരീഫാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്ക് പറ്റിയ ഷെരീഫിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ദൂരത്തേക്ക് ഷെരീഫ് തെറിച്ചു വീണു. ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. സമീപത്തെ വീട്ടിലെ സിസിടിവിയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.