28.8 C
Saudi Arabia
Monday, July 7, 2025
spot_img

ഹാജിമാർ മിനായിലേക്ക് ഒഴുകിയെത്തിത്തുടങ്ങി

മിന: ദുൽഹജ്ജ് 8 ബുധനാഴ്ച പുലർച്ചെ മുതൽ മക്കയിലെ തങ്ങളുടെ വസതികളിൽ നിന്ന് തീർത്ഥാടകർ തർവിയ ദിനം ചെലവഴിക്കാൻ മിനായിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. ഇതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളുടെ ആരംഭമായി.

പ്രവാചകൻ മുഹമ്മദ് (സ) യുടെ മാതൃക പിന്തുടർന്ന്, കൂടാരങ്ങളുടെ നഗരമായ മിനയിലേക്ക് തൽബിയത്തിന്റെ ആരവത്തോടെ ഹാജിമാർ കൂട്ടം കൂട്ടമായി ഒഴുകിയെത്തി. ഈ വർഷം ലോകമെമ്പാടുമുള്ള 1.47 ദശലക്ഷത്തിലധികം വിദേശ തീർത്ഥാടകരോടൊപ്പം ലക്ഷക്കണക്കിന് ആഭ്യന്തര തീർത്ഥാടകരും മിനയിൽ സംഗമിക്കുകയാണ്.

അന്താരാഷ്ട്ര ഹാജിമാർ മക്കയിലെത്തി ഖുദൂമിന്റെ ത്വവാഫ് നിർവഹിച്ച് ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇന്ന് രാത്രി മിനായിലേക്ക് പോകുമെന്ന് മക്ക റോയൽ കമ്മീഷന്റെ ജനറൽ ട്രാൻസ്‌പോർട്ടേഷൻ സെന്ററിലെ ഹജ്ജ്, ഉംറ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ-ഖർണി പറഞ്ഞു

അന്താരാഷ്ട്ര ഹാജിമാരുടെ യാത്ര പ്രയാസരഹിതമായി നടന്നു. കഴിഞ്ഞ 36 ദിവസങ്ങളിലായി മക്കയിലും മദീനയിലും അതിനിടയിലുള്ള സ്ഥലങ്ങളിലുമായി അവർ ചെലവഴിച്ചു. ഹാജിമാരുടെ യാത്രക്ക് ഭംഗം വരുന്ന ഒരു സംഭവവും അതിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ചയും മക്കയിൽ എത്തി ത്വവാഫ് നിർവഹിക്കുന്ന ആഭ്യന്തര ഹാജിമാരെ ഞങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 8:00 മുതൽ ബുധനാഴ്ച രാവിലെ 10 വരെ ഹാജിമാരുടെ മിനയിലേക്കുള്ള യാത്ര ആരംഭിച്ചുവെന്ന് ഡോ. അൽ-ഖർണി പറഞ്ഞു. ഹാജിമാർക്ക് മിനായിൽ നിന്ന് അറഫയിലേക്ക് പോകുന്നതിന് മൂന്ന് തരത്തിലുള്ള സംവിധാങ്ങൾ ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. മാഷായിർ ട്രെയിൻ 316,000 തീർഥാടകർക്ക് യാത്ര ചെയ്യാൻ സാധിക്കും അതേസമയം റോഡ് മാർഗം ഏകദേശം 720,000 തീർഥാടകർക്ക് യാത്ര ചെയ്യാനാവുമെന്നും പരമ്പാരഗത രീതിയിൽ യാത്ര ചെയ്യന്നവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി 27,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്ഥലത്ത് പ്രാർത്ഥനാ പരവതാനികൾ വിരിച്ചിട്ടുണ്ട്. അൽ-ഖൈഫ് പള്ളിയിലെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ സംവിധാനങ്ങളുടെ സമഗ്രമായ നവീകരണം ഉൾപ്പെടെ നിരവധി പ്രധാന നവീകരണങ്ങൾ ഈ വർഷത്തിൽ നടത്തിയിട്ടുണ്ട്.

സ്മാർട്ട് കൺട്രോൾ സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ആധുനിക കൂളിംഗ് യൂണിറ്റുകൾ, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങൾ ഫാനുകളും കൂളിംഗ് ഉപകരണങ്ങളും യാന്ത്രികമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ തുടങ്ങി ഹാജിമാർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.

ചൂട് കടുക്കുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ, ഹാജിമാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കാൻ സൗദി അധികൃതർ വിപുലമായ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഹജ്ജിനായി മന്ത്രാലയം മൊത്തം 50,000 ആരോഗ്യ പ്രവർത്തകരെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെയും തെയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യ ഉപമന്ത്രി ഡോ. അബ്ദുല്ല അസീർ പറഞ്ഞു, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.

Related Articles

- Advertisement -spot_img

Latest Articles