തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല യിൽ യുവതിയെ സഹോദരൻ അടിച്ചു കൊന്നു. പോത്തൻകോട് സ്വദേശി ഷെഫീന(33) യാണ് മരിച്ചത്.
സഹോദരൻ ഷംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പോലീസ് കസ്‌റ്റഡിയിലുണ്ട്.
മണ്ണന്തല മൊക്കോലക്കലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തി സഹോദരിയെ മർദിക്കുകയായിരുന്നു.