ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റ് വിജയത്തോടെ പുതിയ സീസണിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോരാട്ടത്തിൽ പോയൻറ് സ്വന്തമാക്കി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ഇതോടെ 2025-27 സീസണിലേക്കുള്ള ഇന്ത്യയുടെ അക്കൗണ്ട് തുറന്നു.
ഈ ജയത്തോടെ ഇന്ത്യക്ക് 12 പോയന്റുകളായി. 50 പെർസൺറ്റേജ് ഓഫ് പോയൻറ്സും ഇന്ത്യക്കുണ്ട്. ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് കയറി. ടെസ്റ്റ് പരാജയപ്പെട്ട ഇംഗ്ലണ്ട് മൂന്നാംസ്ഥാനത്തെത്തി. അവർക്കും 12 പോയൻറ് തന്നെയാണുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് 24 പോയൻറ് നേടി ഊന്നൽ സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 16 പോയിന്റാണുള്ളത്.