പത്തനംത്തിട്ട: യുവതിയെയും മക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇവരുടെ ഭർത്താവിനെ മരിച്ച അനിലയിൽ കണ്ടെത്തി. നിരണം സ്വദേശിനി റീനയുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടിൽ അനീഷ് മാത്യുവിനെയാണ് (41) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച വൈകുന്നേരം നാലുമണിയുയോടെയാണ് ഞാലിക്കണ്ടത്തെ കുടുംബ വീട്ടിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയെയും മക്കളെയും കാണാതായിട്ട് രണ്ടാഴ്‌ച പൂർത്തിയാകുന്നതിനിടെയാണ് അനീഷിന്റെ മരണം.
ആഗസ്‌ത് 17 മുതലാണ് റീനയെയും മക്കളായ അക്ഷര, അൽക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിൻറെ പരാതിയിൽ ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
റീന മക്കൾക്കൊപ്പം ബസ്സിൽ യാത്ര ചെയ്യുന്നതിൻറെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അനീഷിൻറെ മരണം.